ഗര്‍ഭിണിക്ക് തുണയായി കെഎസ്ആര്‍ടിസി

Update: 2018-06-04 10:01 GMT
Editor : Jaisy
ഗര്‍ഭിണിക്ക് തുണയായി കെഎസ്ആര്‍ടിസി

ആയൂരില്‍ നിന്ന് കയറിയ യുവതിക്ക് പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് ആംബുലന്‍സായി മാറുകയായിരുന്നു

ഗര്‍ഭിണിക്ക് തുണയായി കെ എസ് ആര്‍ ടി സി ബസ്. ആയൂരില്‍ നിന്ന് കയറിയ യുവതിക്ക് പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് ആംബുലന്‍സായി മാറുകയായിരുന്നു. യുവതിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Full View

ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു എ ടി ഇ 174 കെ എസ് ആര്‍ ടി സി ബസ്. പുനലൂര്‍ സ്വദേശി ഗിരിജ എസ് എ ടി ആശുപത്രിയല്‍ പോകാനായി ആയൂരില്‍ നിന്നാണ് കയറി. കന്യാകുളങ്ങര എത്തിയതോടെ പ്രസവ വേദനയുണ്ടായി. ബസ് കണ്ടക്ടര്‍ സാജന്‍ ജോസഫും ഗ്രൈവര്‍ ഗിരീഷും പിന്നീടൊന്നും നോക്കിയില്ല. നോണ്‍ സ്റ്റോപായി തിരുവനന്തപുരം എസ് എടി ആശുപത്രി വരെ. ഗിരിജയെ ലേബര്‍ റൂമിലേക്ക് മാറ്റി. തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക് പോയ ബസ് തൃശൂരിലേക്ക് അടുത്ത സര്‍വീസും പോയി

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News