ഐ.ടി രംഗത്തെ പുതിയ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്

Update: 2018-06-04 11:51 GMT
Editor : admin
ഐ.ടി രംഗത്തെ പുതിയ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്
Advertising

കൊച്ചി കേന്ദ്രീകരിച്ച് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജാണ് ഊരാളുങ്കലില്‍ ഇന്‍ക്യൂബേറ്റര്‍ എന്ന ആശയം മുന്നോട്ടുവച്ചത്.

Full View

ഐ.ടി രംഗത്തെ പുതിയ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ഇടമൊരുക്കിക്കൊടുക്കുകയാണ് കോഴിക്കോട് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്. അഞ്ച് കമ്പനികളാണ് യു.എല്‍ സൈബര്‍ പാര്‍ക്കിനു കീഴിലെ ഇന്‍കുബേറ്ററില്‍ പ്രവര്‍ത്തിക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജാണ് ഊരാളുങ്കലില്‍ ഇന്‍ക്യൂബേറ്റര്‍ എന്ന ആശയം മുന്നോട്ടുവച്ചത്. പുതിയ അഞ്ച് ബിസിനസ് ആശയവുമായി 2004ല്‍ അഞ്ചു കമ്പനികള്‍ ഇവിടെ പിറവിയെടുത്തു.

സോഫ്റ്റ് ഫൂട്ട്, ഫ്ലാംബോയ മീഡിയ, കാപ്പിയാന്‍, സേജ്, കോഡ്സാപ് എന്നീ 5 കമ്പനികളാണ് ഇവിടെയുള്ളത്. എല്ലാം ഐടി കമ്പനികള്‍. ലോകോത്തര നിരവാരമുള്ള ഉല്പന്നങ്ങളും സേവനങ്ങളുമാണ് ഈ കമ്പനികള്‍ നല്‍കുന്നത്. സ്റ്റാര്‍ട് അപ് മിഷന്‍ വഴി വരുന്ന സംരംഭകര്‍ക്കാണ് സൈബര്‍ പാര്‍ക്കിലെ ഇന്‍കുബേറ്ററില്‍ അഴസരം നല്‍കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News