തൃശൂര്‍ പൂരാഘോഷത്തിലേക്ക്

Update: 2018-06-05 04:20 GMT
തൃശൂര്‍ പൂരാഘോഷത്തിലേക്ക്

പൂരങ്ങളുടെ പൂരം നാളെ; വര്‍ണ വിസ്മയം തീര്‍ത്ത് സാമ്പിള്‍ വെടിക്കെട്ട്

പൂരത്തിനൊരുങ്ങി തൃശൂർ. ഇന്ന് നെയ്തലക്കാവിൽ നിന്ന് എഴുന്നെള്ളിപ്പെത്തി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തള്ളി തുറക്കുന്നതോടെ പൂരത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കമാകും. നാളെയാണ് തൃശൂരിനെ പൂരപറമ്പാക്കുന്ന പൂരം.

Full View

ശബ്ദ സൗന്ദര്യം തീർക്കുന്ന ഇലഞ്ഞിത്തറമേളവും മoത്തിൽ വരവും. കാഴ്ചയുടെ അഴകായി കുടമാറ്റവും ചെറുപൂരങ്ങളും. ശബ്ദത്തിന്റെയും വർണത്തിന്റെയും കൂടിച്ചേരലായ വെടിക്കെട്ട്.... പൂരപ്രേമികൾ കാത്തിരുന്ന ദിവസം നാളെയാണ്.

ഇന്ന് രാവിലെ കുറ്റൂർ നെയ്തലക്കാവിൽ നിന്നെത്തുന്ന എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിന്റെ വാതിൽ തള്ളി തുറക്കുന്നതോടെ തൃശൂർ പൂരത്തിന്റെ ആചാരങ്ങൾക്ക് തുടക്കമാകും. ഇത്തവണയും തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ പുറത്താകും എഴുന്നെള്ളിപ്പ് എത്തുക. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിപ്പിലാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും. നാളെ രാവിലെ കണിമംഗലം ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിപ്പ് പുറപ്പെടുന്നതോടെ പൂരം തുടങ്ങും. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് ഇത്തവണത്തെ പൂരം. എന്നാലും എഴുന്നള്ളിപ്പുകൾക്കും കുടമാറ്റത്തിനുമൊപ്പം വെടിക്കെട്ടും നടക്കുമെന്നുറപ്പായതിന്റെ ആഹ്ലാദത്തിലാണ്

Advertising
Advertising

Full View

ഇന്നലെ നടന്ന സാമ്പിള്‍ വെടിക്കെട്ടോടെയാണ് തൃശൂര്‍ പൂരലഹരിയിലേക്ക് അമര്‍ന്നത്. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ശബ്ദ നിയന്ത്രണത്തോടെയായിരുന്നു വെടിക്കെട്ട്. ഇടക്കെത്തിയ മഴ വെടിക്കെട്ടിനെ ബാധിച്ചു.

ആദ്യം തിരികൊളുത്തിയത് തിരുവമ്പാടിയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പകുതിയില്‍ താഴെ മാത്രം വെടിക്കോപ്പാണ് തിരുവമ്പാടി ഒരുക്കിയത്.
പിന്നാലെ പാറമേക്കാവ് തിരികൊളുത്തി. അമിട്ടുകളും കുഴിമിന്നലും പൊട്ടിത്തുടങ്ങുമ്പോള്‍ വില്ലനായി മഴയെത്തി. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു വെടിക്കെട്ട്. സാമ്പിള്‍ ചെറുതായെങ്കിലും പ്രധാന വെടിക്കെട്ട് തകര്‍ക്കുമെന്ന വിശ്വാസത്തിലാണ് പൂരപ്രേമികള്‍ മടങ്ങിയത്.

Tags:    

Similar News