കേരളജനതയുടെ പിന്തുണക്ക് നന്ദി പറഞ്ഞ് മഅ്ദനി മടങ്ങി
Update: 2018-06-05 11:37 GMT
നീതിനിഷേധത്തിനെതിരായ പോരാട്ടത്തിന് കേരളത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മഅ്ദനി
നീതിനിഷേധത്തിനെതിരായ പോരാട്ടത്തിന് കേരളത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും തനിക്ക് നിറഞ്ഞ പിന്തുണയാണ് നല്‍കുന്നത്. ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്ന മഅ്ദനി പറഞ്ഞു.