തിരുവനന്തപുരത്ത് കാല് മാറി ശസ്ത്രക്രിയ ചെയ്തു; വേദനയില്‍ പുളഞ്ഞ് 12 കാരി

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ മാറിചെയ്തതായി പരാതി. മാലദ്വീപ് സ്വദേശി 12 വയസുകാരി മറിയം ഹംദയുടെ വലതു കാല്‍മുട്ടിലെ ശസ്ത്രക്രിയ ഇടതുകാല്‍മുട്ടില്‍ ചെയ്യുകയായിരുന്നു. 

Update: 2018-07-02 11:25 GMT

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ മാറിചെയ്തതായി പരാതി. മാലദ്വീപ് സ്വദേശി 12 വയസുകാരി മറിയം ഹംദയുടെ വലതു കാല്‍മുട്ടിലെ ശസ്ത്രക്രിയ ഇടതുകാല്‍മുട്ടില്‍ ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

മെഡിക്കല്‍ കോളജ് പൊലീസിന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കയ്യബദ്ധം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കസേരയില്‍ കാലിടിച്ചതിനെ തുടര്‍ന്ന് കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇതേസമയം, സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Full View
Tags:    

Similar News