കിടപ്പാടത്തിനായി പ്രീത ഷാജിയുടെ സമരം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍.ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്

Update: 2018-07-09 04:07 GMT

എറണാകുളം മാനാത്തുപാടത്തെ പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനയിലുള്ളവർ മണ്ണെണ്ണ കുപ്പികൾ പിടിച്ച് വീടിനു മുന്നിൽ മുദ്രാവാക്യം മുഴക്കുകയാണ്. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം ബലം പ്രയോഗിച്ച് ഉത്തരവ് നടപ്പിലാക്കരുതെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. ജപ്തി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags:    

Similar News