ആലപ്പുഴയില്‍ നിയന്ത്രണം വിട്ട കപ്പല്‍ തീരത്തേക്ക് ഇടിച്ചുകയറി

അബൂദബിയിലെ അല്‍ഫത്താന്‍ ഡോക്കിന്റെ പേരിലുള്ള ജംഗാറും കപ്പലുമാണ് അപകടത്തില്‍പെട്ടത്. ജംഗാറില്‍ കൊണ്ടുപോവുകയായിരുന്ന കപ്പലാണ് വടം പൊട്ടി തീരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

Update: 2018-07-16 06:01 GMT

ആലപ്പുഴയില്‍ നിയന്ത്രണംവിട്ട കപ്പല്‍ തീരത്തേക്ക് കയറി. വണ്ടാനം മാധവന്‍ മുക്കിന് സമീപമാണ് സംഭവം. അബൂദബിയിലെ അല്‍ഫത്താന്‍ ഡോക്കിന്റെ പേരിലുള്ള ജംഗാറും കപ്പലുമാണ് അപകടത്തില്‍പെട്ടത്. ജങ്കാറില്‍ കൊണ്ടുപോവുകയായിരുന്ന കപ്പലാണ് വടം പൊട്ടി തീരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തീരത്തേക്ക് കപ്പലെത്തിയ കാഴ്ച്ച കാണുന്നതിന് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

Full View
Tags:    

Similar News