ബസില്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനം; അക്രമിയെ നാട്ടുകാര്‍ പിടികൂടി

ഉപദ്രവം പതിവായതോടെ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ ഇടപെടലുണ്ടായില്ല. ഇയാളുടെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറിയിരുന്നു.

Update: 2018-07-20 16:28 GMT

തിരുവനന്തപുരം പോത്തന്‍കോട് പൊതുവാഹനങ്ങളില്‍ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. പതിവായി വാഹനങ്ങളില്‍ കയറി ഉപദ്രവിച്ചുകൊണ്ടിരുന്ന ഇയാളെ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

സ്കൂള്‍ നേരങ്ങളില്‍ വിദ്യാര്‍ഥികള്‍ കയറുന്ന കെഎസ്ആര്‍ടിസി ബസിലും സമാന്തര വാഹനങ്ങളിലും യാത്ര ചെയ്ത് കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ശ്രീകാര്യം കല്ലംപള്ളി സ്വദേശി താരാചന്ദാണ് പിടിയിലായത്. ഉപദ്രവം പതിവായതോടെ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ ഇടപെടലുണ്ടായില്ല. ഇയാളുടെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറിയിരുന്നു. നടപടിയെടുക്കാതെ വീട്ടിലേക്ക് പോകില്ലെന്ന് പറഞ്ഞ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ കുത്തിയിരിക്കുക വരെ ചെയ്തു. സിഐയുടെ ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോയത്.

Advertising
Advertising

ഇതിനിടെയാണ് ഇന്നലെ രാവിലെ ഇയാള്‍ വീണ്ടും വാഹനത്തില്‍ കയറി ശല്യം ചെയ്യാനാരംഭിച്ചത്. കുട്ടികള്‍ അറിയിച്ചതനുസരിച്ച് സ്കൂളിന് സമീപമുണ്ടായിരുന്ന നാട്ടുകാര്‍ അക്രമിയെ പിടികൂടി പോത്തന്‍കോട് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. താരാചന്ദിനെതിരെ പോക്സോ ചുമത്തി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിപ്പെട്ടിണ്ട്.

Full View
Tags:    

Similar News