ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം; ഹരീഷിന് മുഖ്യമന്ത്രിയുടെ പിന്തുണ 

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിച്ച എഴുത്തുകാരന്‍ ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Update: 2018-07-23 07:05 GMT

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിച്ച എഴുത്തുകാരന്‍ ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള സര്‍ക്കാര്‍. എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവർമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും...

Posted by Pinarayi Vijayan on Sunday, July 22, 2018
Tags:    

Similar News