കോഴിക്കോട് കുട്ടിയുടെ മരണം, ഷിഗെല്ല ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ചു  

പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു.

Update: 2018-07-24 06:53 GMT

ഗുരുതരമായ വയറിളക്കത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുവയസുകാരൻ മരിച്ചത് ഷിഗല്ല ബാക്ടീരിയ ബാധ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. പുതുപ്പാടി അടിവാരം സ്വദേശി ഹർഷാദിന്റെ മകൻ സിയാനാണ് കഴിഞ്ഞദിവസം മരിച്ചത്.

Full View

ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ മണിപ്പാല്‍ വൈറോളജി ഇൻസ്
റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിള്‍ പരിശോധനയിലാണ് മരണ കാരണം ഷിഗെല്ല അല്ലെന്ന് സ്ഥിരീകരിച്ചത്.സിയാന്റെ ഇരട്ട സഹോദരന്‍ സയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ये भी पà¥�ें- എന്താണ് ഷിഗെല്ല? ശ്രദ്ധിക്കേണ്ടതെന്തെല്ലാം? 

Tags:    

Similar News