വർക്കലയിലെ അനധികൃത റിസോര്‍ട്ട് നിർമ്മാണം നഗരസഭയുടെ ഒത്താശയോടെ

നഗരസഭ ചെയർപേഴ്‌സണും സെക്രട്ടറിയും റിസോർട്ടിനായി പണം വാങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നു. നഗരസഭാ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽതല്ലി.

Update: 2018-07-25 10:24 GMT
Advertising

വർക്കലയിൽ ബ്ലാക്ക്‌ ബീച്ച് റിസോർട്ട് അനധികൃത നിർമ്മാണ പ്രവർത്തനം നടക്കുന്നത് നഗരസഭയുടെ ഒത്താശയോടെ. റിസോർട്ടിനെതിരെ നടപടി സ്വീകരിച്ച രേഖകളിൽ തിരുത്തൽ വരുത്തി. ഇന്നത്തെ കൗണ്‍സിൽ യോഗത്തിന്റെ അജണ്ടയിൽ നിന്നും വിഷയം ഒഴിവാക്കുകയും ചെയ്തു. നഗരസഭ ചെയർപേഴ്‌സണും സെക്രട്ടറിയും റിസോർട്ടിനായി പണം വാങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നു. നഗരസഭാ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽതല്ലി.

ബ്ലാക്ക് ബീച്ച് റിസോർട്ടിന് എതിരെ ഈ മാസം ആറാം തീയതി മുതൽ സ്വീകരിച്ച നടപടി വിശദീകരിക്കുന്ന നഗരസഭ രേഖകളിലാണ് തിരുത്തൽ വരുത്തിയത്. നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാമത് നൽകിയ ഉത്തരവ് താൽക്കാലിക ഉത്തരവാണെന്ന് തിരുത്തൽ വരുത്തി. നടപടികൾക്ക് എതിരെ സ്റ്റേ വാങ്ങാനുള്ള അവസരം ഉണ്ടാക്കികൊടുക്കുക ആയിരുന്നു നീക്കം.

കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിൽ നിന്ന് തന്നെ വിഷയം ഒഴിവാക്കിയതോടെ പ്രതിപക്ഷം ചെയർപേഴ്സണും സെക്രട്ടറിക്കും എതിരെ പ്രമേയം കൊണ്ടുവന്നു. പ്രമേയത്തെ അനുകൂലിച്ച് ഭരണപക്ഷ കൗൻസിലർ ആയ ഷിജി ഷാജഹാൻ സംസാരിച്ചതോടെ പ്രതിഷേധം ഇരമ്പി. സെക്രട്ടറിയെയെയും ചെയർപേഴ്സനെയും പ്രതിപക്ഷം തടഞ്ഞുവച്ചു. ഭരണപക്ഷം ഇതു ചെറുത്തതോടെ കൗണ്‍സിൽ യോഗത്തിൽ ഇരുകൂട്ടരും തമ്മിൽതല്ലി.

Full View

ചെയർപേഴ്സനെ ആക്രമിച്ചെന്ന പരാതിയിൽ പ്രതിപക്ഷ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക്‌ബീച്ച് റിസോർട്ടിനു മുൻപിൽ സമരം ആരംഭിക്കുമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും അറിയിച്ചു.

Tags:    

Similar News