കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പറക്കുവരെ വരെ പാര്‍ലമെന്റിനകത്തും പുറത്തും സമരമെന്ന് കുഞ്ഞാലിക്കുട്ടി

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് വൈകുന്നതിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും എംപി

Update: 2018-07-31 02:54 GMT

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് വരെ പാര്‍ലമെന്‍റിന് അകത്തും പുറത്തും സമരം നടത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. വിമാനത്താവളത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി.

മലബാറിന്റെ ചിറകരിയരുത്, കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത് എന്ന തലക്കെട്ടില്‍ യൂത്ത് ലീഗിന്റെ സമര പരമ്പരക്ക് സമാപനം കുറിച്ചാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് നടന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് വൈകുന്നതിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News