വെള്ളപ്പൊക്കത്തേക്കാള്‍ ഗുരുതരം രാസ അപകടങ്ങള്‍

വ്യവസായ മേഖലയായ ഏലൂരിലും കളമശ്ശേരിയിലും പ്രവർത്തിക്കുന്നത് നിരവധി ഫാക്ടറികളാണ്. ഡാം തുറന്ന് പെരിയാർ നിറഞ്ഞൊഴുകുമ്പോൾ വ്യവസായശാലകളിലെ ഖരരാസമാലിന്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും

Update: 2018-08-02 02:29 GMT
Advertising

ഇടുക്കി, ഇടമലയാർ ഡാമുകളിൽ വെള്ളം നിറയുമ്പോൾ എറണാകുളത്തെ കളമശ്ശേരി ഏലൂർ മേഖലകളും ആശങ്കയിലാണ്. പെരിയാർ നിറഞ്ഞൊഴുകുമ്പോൾ വ്യവസായ ശാലകളിലെ ഖരരാസമാലിന്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വ്യവസായ മേഖലയായ ഏലൂരിലും കളമശ്ശേരിയിലും പ്രവർത്തിക്കുന്നത് നിരവധി ഫാക്ടറികളാണ്. ഇവയിൽ ഭൂരിഭാഗവും പെരിയാറിന്റെ തീരത്താണ് ഉള്ളത്. പല ഫാക്ടറികളിലും ഖരരാസമാലിന്യം കൂടി കിടക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്.

Full View

വെള്ളപ്പൊക്കത്തെക്കാൾ ഗുരുതരമാണ് രാസ അപകടങ്ങൾ എന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. രാസ അപകടങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സംവിധാനങ്ങൾ ഇല്ലാത്തതും ആശങ്ക ഉയർത്തുന്നുണ്ട്.

Tags:    

Similar News