താമരശ്ശേരിയില്‍ മണല്‍ ലോറി കയറ്റി തഹസില്‍ദാറെ അപായപ്പെടുത്താന്‍ ശ്രമം

ടിപ്പര്‍ ലോറി വാഹനത്തില്‍ ഇടിച്ചെങ്കിലും താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് പെട്ടന്ന് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെ

Update: 2018-08-14 03:00 GMT

കോഴിക്കോട് താമരശ്ശേരിയില്‍ മണല്‍ ലോറി കയറ്റി തഹസില്‍ദാറെ അപായപ്പെടുത്താന്‍ ശ്രമം. ഉദ്യോഗസ്ഥന് നേരെ വാഹനം ഓടിച്ച് കൊണ്ടുവന്നിട്ട് ഡ്രൈവര്‍, സീറ്റില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ടിപ്പര്‍ ലോറി വാഹനത്തില്‍ ഇടിച്ചെങ്കിലും താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് പെട്ടന്ന് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

Full View

രാത്രി 7.45ന് താമരശ്ശേരി കാരാടിയില്‍ നിന്നും കുടുക്കിലുമ്മാരത്തേക്ക് പോകുന്ന റോഡില്‍ വെച്ചാണ് സംഭവം. മണലുമായി ടിപ്പര്‍ ലോറി വരുന്നത് കണ്ട് തഹസില്‍ദാര്‍ കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തഹസില്‍ദാറുടെ അടുത്തെത്തിയപ്പോള്‍ ടിപ്പറിന്റെ വേഗത കുറച്ച് നിര്‍ത്തുകയാണന്ന് തോന്നിപ്പിച്ചെങ്കിലും അടുത്തെത്തിയപ്പോള്‍ ഡ്രൈവറും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ആളും ഓടുകയായിരുന്നു. തഹസില്‍ദാര്‍ പെട്ടന്ന് മാറിയെങ്കിലും വാഹനത്തില്‍ ലോറിയിടിച്ചു. തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന് പരിക്കേറ്റിട്ടില്ല.വാഹനത്തിന് കേടു പറ്റിയിട്ടുണ്ട്. താമരശ്ശേരി പൊലീസ് കേസെടുത്തു. വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News