ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചു
ഇടുക്കിയിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്സ് ആയി കറച്ചു
Update: 2018-08-18 04:07 GMT
ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ഇടുക്കിയിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്സ് ആയി കറച്ചു. നിലവിൽ 1500 ക്യുമെക്സ് വെള്ളമായിരുന്നു ഒഴുക്കിവിട്ടത്. ഇടമലയാറിൽ നിന്നുള്ളത് 1400 ക്യുമെക്സിൽ നിന്നും 400 ഉം ആയി കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉച്ചയോടെ കുറയുമെന്നാണ് പ്രതീക്ഷ. സമാനമായി ബാണാസുര സാഗറിലേത് 255 ൽ നിന്നും 55 ആയി കുറച്ചു. ആനത്തോടിലേത് 680 ൽ നിന്നും 281 ആയും കുറച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.