രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എസ്.ആര്‍.ഓയുടെ അഞ്ച് ഉപഗ്രഹങ്ങള്‍

Update: 2018-08-19 10:41 GMT
Advertising

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ 5 ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാക്കുമെന്ന് ഐ.എസ്.ആര്‍.ഒ.

പ്രളയ ബാധിത പ്രദേശങ്ങളിലെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിയി ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഓഷ്യന്‍സാറ്റ്-2, റിസോഴ്‌സാറ്റ്-2, കാര്‍ട്ടോസാറ്റ്-2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ ഉപഗ്രഹങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

പ്രദേശത്തെ കാലാവസ്ഥ നിരീക്ഷണത്തിനും, പ്രളയ സാധ്യതകളെ കുറിച്ചും, പ്രളയ ബാധിത പ്രദേശങ്ങളിലെ തല്‍സ്ഥിതിയെ കുറിച്ചുമുള്ള വിവരങ്ങള്‍ സാറ്റ്‌ലൈറ്റുകള്‍ വഴി ശേഖരിക്കാനാവുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഹൈദരാബാദ് ആസ്ത്ഥാനമായുള്ള നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററും ഐ.എസ്.ആര്‍.ഓയുടെ ദുരന്ത നിവാരണ വിഭഗവും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നത്.

Tags:    

Similar News