ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍; പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മിക്കയിടത്തും ആഘോഷങ്ങള്‍ ഒഴിവാക്കി

ദൈവിക മാര്‍ഗത്തില്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായതിന്‍റെ ഓര്‍മപ്പെടുത്തലാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍.

Update: 2018-08-22 02:46 GMT

സംസ്ഥാനത്ത് ഇസ്‌ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മായിലിന്‍റെയും ത്യാഗത്തിന്‍റെ സ്മരണകളുമായാണ് ഈദ് ആഘോഷം.

ദൈവിക മാര്‍ഗത്തില്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായതിന്‍റെ ഓര്‍മപ്പെടുത്തലാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. ദൈവത്തിന്‍റെ വിളിക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങള്‍ക്ക് ഉള്ളതെല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമും അതനുസരിക്കാന്‍ തയ്യാറായ മകന്‍ ഇസ്മായിലുമാണ് അവരുടെ മാതൃക.

രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു. പ്രളയം വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങളടക്കമുള്ള ആഘോഷങ്ങള്‍ മിക്കയിടത്തും ഒഴിവാക്കിയിട്ടുണ്ട്.

Full View
Tags:    

Similar News