എറണാകുളത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‍ലാമി നേതാക്കൾ സന്ദർശിച്ചു

ഒത്തൊരുമയുള്ള പ്രവർത്തനത്തിലൂടെ കേരളത്തിന്റെ പുനർനിർമാണം സാധ്യമാക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു

Update: 2018-08-25 01:14 GMT

എറണാകുളത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ നേതാക്കൾ സന്ദർശിച്ചു. ഒത്തൊരുമയുള്ള പ്രവർത്തനത്തിലൂടെ കേരളത്തിന്റെ പുനർനിർമാണം സാധ്യമാക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ദുരിത ബാധിത മേഖലകൾ സന്ദർശിക്കുക, ജമാഅത്തെ ഇസ്‍ലാമിയുടേയുടേയും പോഷക വിഭാഗങ്ങളുടേയും നേതൃത്വത്തിലുള്ള സേവന പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. പറവൂർ, പാനായിക്കുളം തുടങ്ങിയ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സംഘം സന്ദർശിച്ചു.

Full View

എറണാകുളത്ത് മാത്രം ജമാഅത്തെ ഇസ്‍ലാമിയുടെയും പോഷക വിഭാഗങ്ങളുടെയും മാത്രമായി 500ലധികം വളണ്ടിയർമാരാണ് ഓരോ ദിവസവും സേവന രംഗത്ത് പ്രവർത്തിക്കുന്നത്.

Tags:    

Similar News