മന്ത്രിമാരുടെ ഓണം പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം

ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്യാമ്പിലെ അന്തേവാസികളെ നേരിട്ട് കണ്ട് വിശേഷം തിരക്കി. ദുരിതബാധിതർക്കൊപ്പമിരുന്ന് സദ്യയും ഉണ്ടു.

Update: 2018-08-25 16:10 GMT

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പമായിരുന്നു മന്ത്രിമാരുടെ ഓണം. ആഘോഷങ്ങളില്‍ പങ്കെടുത്തും സദ്യയുണ്ടും അവര്‍ ദുരിതബാധിതരുടെ അതിജീവനത്തിന് ആത്മവിശ്വാസം പകര്‍ന്നു. പ്രതിപക്ഷനേതാവും സ്വന്തം മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓണം ആഘോഷിച്ചത്.

സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണം ആഘോഷിച്ചത് തിരുവനന്തപുരം വെള്ളായണിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. വെള്ളായണി സ്കൂളിലെ ക്യാമ്പിലെത്തിയ മന്ത്രി ക്യാമ്പിലെ അംഗങ്ങളുടെ കലാപരിപാടികള്‍ വീക്ഷിച്ചു. ദുരിത ബാധിരകര്‍ക്കൊപ്പം ഓണസദ്യയും ഉണ്ടാണ് മന്ത്രി ക്യാമ്പ് വിട്ടത്.

Advertising
Advertising

ധനമന്ത്രി ഡോ. തോമസ് ഐസക് കുട്ടനാട്ടിലെ ദുരിത ബാധിതരെ താമസിപ്പിച്ച കണിച്ചുകുളങ്ങര, കോമളപുരം സ്കൂളുകളിലാണ് ഓണം ആഘോഷിച്ചത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്യാമ്പിലെ അന്തേവാസികളെ നേരിട്ട് കണ്ട് വിശേഷം തിരക്കി. ദുരിതബാധിതർക്കൊപ്പമിരുന്ന് സദ്യയും ഉണ്ടു.

ശൈലജ ടീച്ചർ വയനാട് സെന്റ്: ജോസഫ് ടി ടി ഐ മാനന്തവാടി കണിയാരം ക്യാംപിൽ ഓണ സദ്യ കഴിച്ചു. മലയാറ്റൂർ, കാലടി ,മാണിക്യ മംഗലം എന്നീ സ്ഥലങ്ങളിൽ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ വെള്ളം കയറി മുങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

Full View
Tags:    

Similar News