പ്രളയബാധിതരെ കാണാന്‍ ആശ്വാസഗാനവുമായി മലയാളത്തിന്റെ വാനമ്പാടി

ഓണപ്പൂക്കളം തീർത്ത് സദ്യവട്ടമൊരുക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അതിഥിയെത്തുന്നത്. മലയാളത്തിന്റെ വാനമ്പാടിയെത്തിയതോടെ ക്യാമ്പ് സംഗീതസാന്ദ്രമായി.

Update: 2018-08-26 03:12 GMT

പ്രളയബാധിതരായവരെ ആശ്വസിപ്പിക്കാൻ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുമെത്തി. ദുരിതബാധിതര്‍ക്ക് പാട്ട് പാടിയും മധുരം നൽകിയുമാണ് ചിത്ര ആശ്വാസമേകിയത്. ഗായികയുടെ വരവിൽ ക്യാമ്പുകൾ ആഹ്ലാദം കൊണ്ട് സജീവമായി.

ഓണപ്പൂക്കളം തീർത്ത് സദ്യവട്ടമൊരുക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അതിഥിയെത്തുന്നത്. മലയാളത്തിന്റെ വാനമ്പാടിയെത്തിയതോടെ ക്യാമ്പ് സംഗീതസാന്ദ്രമായി.

Full View

ക്യാമ്പംഗങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന ചിത്ര അവർക്ക് ഓണസമ്മാനങ്ങളും നൽകി. ഒടുവിൽ ദുരിതബാധിതരോടൊപ്പം ഓണ സദ്യമുണ്ടും. പിന്നീട് ക്യാമ്പിൽ കഴിയാൻ സാധിക്കാതിരുന്ന ദുരന്തത്തിനിരയായ ബുദ്ധിമാന്ദ്യം സംഭവിച്ച കുരുന്നുകളേയും കണ്ടിട്ടായിരുന്നു ഗായികയുടെ മടക്കം.

Tags:    

Similar News