ചളിയിടങ്ങളെ വീടാക്കിയെടുക്കാന്‍ ഇനിയും വേണം ഇവര്‍ക്ക് ദിവസങ്ങള്‍

കഴുത്തറ്റം വെള്ളം കയറിയപ്പോള്‍ കയ്യില്‍ കിട്ടിയതും കൊണ്ട് ഓടി രക്ഷപെട്ടവരാണ് ക്യാമ്പുകള്‍ വിട്ടത്. തിരികെ പോരുമ്പോള്‍ ആരൊക്കയോ കൊടുത്ത കുറച്ച് അരിയും സാധനങ്ങളും മാത്രമായിരുന്നു മിച്ചം.

Update: 2018-08-26 01:03 GMT

മഴക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ തുറന്ന ക്യാമ്പുകള്‍ വിട്ട് ജനങ്ങള്‍ വീടുകളിലെത്തി. ചാലിയം പട്ടര്‍മാട് തുരുത്തിലുള്ളവരാണ് ഏറ്റവും അവസാനം ക്യാമ്പ് വിട്ടത്. വീടുകളിലെത്തിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ പലര്‍ക്കും ആഴ്ചകള്‍ വേണ്ടി വരും.

കഴുത്തറ്റം വെള്ളം കയറിയപ്പോള്‍ കയ്യില്‍ കിട്ടിയതും കൊണ്ട് ഓടി രക്ഷപെട്ടവരാണ് ക്യാമ്പുകള്‍ വിട്ടത്. തിരികെ പോരുമ്പോള്‍ ആരൊക്കയോ കൊടുത്ത കുറച്ച് അരിയും സാധനങ്ങളും മാത്രമായിരുന്നു മിച്ചം. ഏറ്റവും അവസാനമായി ക്യാമ്പ് വിട്ടത് ചാലിയത്തെ പട്ടര്‍മാട് തുരുത്തിലുള്ളവരാണ്. പക്ഷേ ജീവിതത്തില്‍ നേരെ നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല പലര്‍ക്കും ഇപ്പോഴും. അവിടെ താമസിച്ചിരുന്ന ആളുകളുടെ താത്പര്യമനുസരിച്ചാണ് ജില്ലാ ഭരണകൂടം ക്യാമ്പുകള്‍ പൂട്ടിയത്. നഷ്ടപരിഹാരം നല്‍കാനുള്ള കണക്കെടുപ്പും, നഷ്ടപെട്ട രേഖകള്‍ക്ക് പകരം നല്‍കാനുള്ള അദാലത്തും ഉടന്‍ തുടങ്ങും.

Advertising
Advertising

Full View

ക്യാമ്പുകള്‍ക്ക് പകരം ബദല്‍മാര്‍ഗങ്ങളന്വേഷിച്ച് കൊച്ചിക്കാര്‍

എറണാകുളം ജില്ലയിലെ പരമാവധി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഇന്നത്തോടെ അവസാനിപ്പിക്കാനാവുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ശൂചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവാത്തതാണ് വെല്ലുവിളിയായി തുടരുന്നത്. നിലവിലെ ക്യാമ്പുകള്‍ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതും പരിഗണനയിലുണ്ട്.

നിലവില്‍ 176 ക്യാമ്പുകളാണ് എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. തൊണ്ണൂറായിരത്തോളം ആളുകളാണ് ഈ ക്യാമ്പുകളില്‍ തുടരുന്നത്. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ കുട്ടികളാണ്. 815 ക്യാമ്പുകള്‍ അടച്ചു. ശൂചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവാത്തതാണ് പലര്‍ക്കും വീടുകളിലേക്ക് മടങ്ങാനുള്ള തടസമായി നില്‍ക്കുന്നത്.

ശൂചീകരണ പ്രവര്‍ത്തികള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെങ്കിലും ദുരിതബാധിതരുടെ വീടുകള്‍ വാസയോഗ്യമാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.

Full View

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ആലുവ പറവൂർ ഭാഗങ്ങളില്‍ ശുദ്ധജല വിതരണത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രളയബാധിതര്‍ക്കായി ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ള നാലുലക്ഷത്തോളം കിറ്റുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി തയ്യാറാക്കുന്നുണ്ട്.

Full View
Tags:    

Similar News