ഷഹീന് വേണ്ടി മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു

ഷഹീനെ പുഴയിലെറിഞ്ഞ ആഗസ്ത് 13ന് ശേഷം പുഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനാല്‍ സമീപത്തെ വയലുകളിലും പറമ്പുകളിലുമെല്ലാം തെരച്ചില്‍ നടത്തുന്നുണ്ട്. 

Update: 2018-08-26 10:24 GMT

മലപ്പുറം മേലാറ്റൂരില്‍ പിതൃ സഹോദരന്‍ പുഴയിലെറിഞ്ഞ ഒന്‍പതു വയസ്സുകാരന്‍ ഷഹീന് വേണ്ടി മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്. മലപ്പുറം ആനക്കയം മുതല്‍ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്. ആനക്കയം പാലം മുതല്‍ രണ്ട് കിലോമീറ്ററോളം ദൂരം ഇന്നലെ തെരച്ചില്‍ പൂര്‍ത്തിയാക്കി.

ഷഹീനെ പുഴയിലെറിഞ്ഞ ആഗസ്ത് 13ന് ശേഷം പുഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനാല്‍ സമീപത്തെ വയലുകളിലും പറമ്പുകളിലുമെല്ലാം തെരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

Full View
Tags:    

Similar News