വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു

പലയിടങ്ങളിലും കൃഷിയിടങ്ങള്‍ പൂര്‍ണമായും വിണ്ട് കീറിയ അവസ്ഥയിലാണ്. കടുത്ത പ്രളയത്തിന് ശേഷം ജില്ല വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാലാവസ്ഥയില്‍ പ്രകടമാവുന്നത്.

Update: 2018-09-10 14:54 GMT

വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു. മൈലാടി സ്വദേശി ഇസ്മയില്‍ നടവയല്‍ സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.

വയനാട് ജില്ലയില്‍ പ്രളയത്തിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 29 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയാണ് ഇന്ന് ജില്ലയില്‍ പലമേഖലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റത്. കമ്പളക്കാട് മൈലാടി സ്വദേശി ഇസ്മയില്‍ നടവയല്‍ പുഞ്ചക്കുന്ന് കണ്ടോത്ത് ബിജു എന്നിവര്‍ക്കാണ് ഇന്ന് ഉച്ചയോടെ സൂര്യതാപമേറ്റത്. ഇസ്മയിലിന് ഗ്രൌണ്ട് വൃത്തിയാക്കുന്നതിനിടയിലും ബിജുവിന് വീട് നിര്‍മാണത്തിനിടയിലുമാണ് സൂര്യതാപമേറ്റത്.

Advertising
Advertising

കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പകല്‍സമയത്ത് കനത്ത ചൂടും രാത്രി സമയത്ത് നല്ല തണുപ്പുമാണ് അനുഭവപ്പെടുത്തത്. പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ള പൊള്ളുന്ന ചൂടാണ്. ഇതോടൊപ്പെ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പലയിടങ്ങളിലും മണ്ണിരകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നുണ്ട്. മണ്ണിരകള്‍ക്ക് പുറമെ ഉരഗവര്‍ഗത്തില്‍പ്പെട്ട ചെറിയ ജിവികള്‍ ചാവുന്ന അവസ്ഥയുമുണ്ട്. പലയിടങ്ങളിലും കൃഷിയിടങ്ങള്‍ പൂര്‍ണമായും വിണ്ട് കീറിയ അവസ്ഥയിലാണ്. കടുത്ത പ്രളയത്തിന് ശേഷം ജില്ല വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാലാവസ്ഥയില്‍ പ്രകടമാവുന്നത്.

Full View
Tags:    

Similar News