ശബരിമല; നിരക്ക് വര്‍ധനവ് നടപ്പാക്കിയതില്‍ അപാകതയുണ്ടായെന്ന് ഗതാഗത മന്ത്രി

ഡീസല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് കുറക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടു

Update: 2018-09-18 15:08 GMT
Advertising

നിലയ്കല്‍ - പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് വര്‍ധനവ് നടപ്പാക്കിയതില്‍ അപാകതയുണ്ടായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അയ്യപ്പ ഭക്തര്‍ക്ക് പ്രയാസമുണ്ടാകാത്ത വിധം പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിലവില്‍ ടിക്കറ്റ് നിരക്ക് കുറക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ പോയ വര്‍ഷം 31 രൂപ ആയിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ 40 ആക്കി വര്‍ധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായി ദേവസ്വം പ്രസിഡന്റും, കെ.എസ്.ആര്‍.ടി.എസി എം.ഡിയും ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതില്‍ അപാകതയില്ലെങ്കിലും അത് നടപ്പാക്കിയതില്‍ തെറ്റുപറ്റിയതായി ഗതാഗത മന്ത്രി സമ്മതിച്ചു.

ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ മുമ്പിലുള്ള കേസില്‍ 21ന് വിധി വന്ന ശേഷം അന്തിമ തീരുമാനമെടുക്കും. ഏതായാലും തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കില്ല. മറ്റിടങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകരെ നിലയ്ക്കലില്‍ ഇറക്കാതെ അതേ ബസില്‍ തന്നെ പമ്പയിലേക്ക് വിടുന്നതിന്റെ സാധ്യത പരിശോധിക്കും കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണം. ഡീസല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് കുറക്കേണ്ടതില്ലെന്നാണ് ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടത്.

Tags:    

Similar News