സിസ്റ്റര്‍ ലൂസിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹം

സിസ്റ്ററെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Update: 2018-09-23 13:09 GMT

സഭ ചുമതലകളില്‍ നിന്ന് നീക്കിയ സിസ്റ്റര്‍ ലൂസിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹം. പലവിധ കാരണങ്ങളാല്‍ സിസ്റ്റര്‍ ലൂസി നേരത്തെ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. സിസ്റ്റര്‍ ലൂസിയുടേത് സന്യാസ നിയമങ്ങള്‍ക്ക് ചേരാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ്. എന്നാല്‍ സന്യാസ നിയമ ലംഘനങ്ങളുടെ പേരില്‍ കോണ്‍ഗ്രിഗേഷന്‍ ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും സിസ്റ്ററെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Tags:    

Similar News