തമിഴ്നാട് സ്വദേശിനി വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Update: 2018-09-24 05:53 GMT

തിരുവനന്തപുരം മണക്കാട് തമിഴ്നാട് സ്വദേശിനി വെട്ടേറ്റു മരിച്ചു. തൂത്തുക്കുടി സ്വദേശിനി കന്നിയമ്മ ആണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാരിയപ്പനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി ജോലികഴിഞ്ഞെത്തിയ മകനാണ് മൃതദേഹം കണ്ടെത്തിയത്. പാത്രക്കച്ചവടത്തിനായി തിരുവനന്തപുരത്ത് എത്തിയവരാണ് ഇവര്‍. ഫോര്‍ട്ട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

Tags:    

Similar News