നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

പ്രവര്‍ത്തന ചെലവ് കൂടിയതിനാല്‍ സര്‍വീസ് നടത്താനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു

Update: 2018-10-06 08:48 GMT

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്വാകര്യ ബസ് സമരം. ഇന്ധന വില വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. മിനിമം ചാര്‍ജ് പത്ത് രൂപ ആക്കണം എന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.

തൃശൂരില്‍ ചേര്‍ന്ന ബസ്സ് ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തന ചെലവ് കൂടിയതിനാല്‍ സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തിലാണ് ബസ്സുകള്‍ നിര്‍ത്തിയിടാനുള്ള തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു

Tags:    

Similar News