ബ്രൂവറി വിവാദം: സർക്കാറിനേറ്റ വലിയ തിരിച്ചടി

എക്സൈസ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയർത്തിയാൽ പ്രതിരോധിക്കാൻ സർക്കാറും സിപിഎമ്മും ഏറെ വിയർക്കേണ്ടിവരുമെന്ന് ഉറപ്പാണ്. 

Update: 2018-10-08 14:44 GMT

സമീപകാലത്ത് സർക്കാറിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ബ്രൂവറി വിവാദം. അനുമതി റദ്ദാക്കിയെങ്കിലും ഇടപാടിലെ അഴിമതി ആരോപണം തുടർന്നും സർക്കാറിനെ പിടിച്ചുലയ്ക്കും. വിവാദം സിപിഎമ്മിനുളളിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ അത് തളളിക്കളഞ്ഞ് ബ്രൂവറി അനുമതിയുമായി മുന്നോട്ട് പോകാനായിരുന്നു സർക്കാറിന് തിടുക്കം. അതേ തിടുക്കത്തിൽ തന്നെ ബ്രൂവറിക്കുളള അനുമതി റദ്ദാക്കിയതോടെ പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ തന്നെ ശരിവെക്കുന്ന ഗൌരവമേറിയ സാഹചര്യം ഉരുത്തിരിയുകയാണ്. വിവാദം അവസാനിപ്പിക്കാനാണ് അനുമതി റദ്ദാക്കുന്നതെന്നെ സർക്കാർ വാദവും വരും ദിവസങ്ങളിൽ തിരിച്ചടിക്കും.

Advertising
Advertising

എക്സൈസ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയർത്തിയാൽ പ്രതിരോധിക്കാൻ സർക്കാറും സിപിഎമ്മും ഏറെ വിയർക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അതേസമയം കൂടിയാലോചനകളില്ലാതെ ബ്രൂവറി അനുവദിച്ചതിൽ സിപിഎമ്മിനുളളിൽ തന്നെ എതിർപ്പുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടറിയേറ്റ് യോഗം ബ്രൂവറി അനുമതി സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. യോഗത്തിൽ മന്ത്രി ടി.പി രാമകൃഷണനെതിരെ വിമർശനം ഉയർന്നതായും സൂചനയുണ്ട്. വിവാദത്തിൽ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു ടിപി രാമകൃഷ്ണൻറെ പ്രതികരണം.

Full View
Tags:    

Similar News