ശബരിമല സ്ത്രീ പ്രവേശം; സുപ്രിം കോടതി വിധി ധ്രുവീകരണത്തിന് ഇടയാക്കിയെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍

കേരളത്തിന്റെ ഭാവി ഭരണഘടനയോ മതശാസനയോ എന്ന പേരില്‍ നടന്ന ജനാധിപത്യ കണ്‍വെന്‍ഷനിലായിരുന്നു സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതികരണം

Update: 2018-10-12 02:23 GMT

ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുപ്രിം കോടതി പ്രവേശനം അനുവദിച്ച സാഹചര്യം ധ്രുവീകരണത്തിന് ഇടയാക്കിയെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍. കേരളത്തിന്റെ ഭാവി ഭരണഘടനയോ മതശാസനയോ എന്ന പേരില്‍ നടന്ന ജനാധിപത്യ കണ്‍വെന്‍ഷനിലായിരുന്നു സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതികരണം.

Full View

മതമേലധ്യക്ഷന്‍മാരുമായി സര്‍ക്കാര്‍ സമവായത്തില്‍ എത്തരുതെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു. ഇടത് പക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് കെ.അജിതയും. ടൌണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ നിരവധി സാസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Tags:    

Similar News