ശബരിമല ദര്‍ശനം ആവശ്യപ്പെട്ട് ഇന്ന് യുവതികള്‍ എത്തിയിട്ടില്ലെന്ന് കലക്ടര്‍ 

ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പമ്പയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു.

Update: 2018-10-20 07:47 GMT

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടിയ പശ്ചാത്തലത്തില്‍ മേഖലയില്‍ പരിശോധന ശക്തമാക്കി. നിലക്കലില്‍ നിന്ന് കര്‍ശന പരിശോധനക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. മല ചവിട്ടാനായി പുതുതായി യുവതികളാരും പൊലീസിനെ സമീപിച്ചിട്ടില്ല.

നാല് എസ്.പിമാരുടെ നേതൃത്വത്തില്‍ 1500ഓളം പൊലീസുകാരെയാണ് നിരോധനാജ്ഞയുള്ള പമ്പ, നിലക്കല്‍, സന്നിധാനം, ഇലവുങ്കല്‍ മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. എ,ഡി.ജി.പി അനില്‍ കാന്തിന്‍റെ നേതൃത്വത്തില്‍ പുതുതായെത്തിയ ഐ.ജിമാരും മേഖലയില്‍ സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായാല്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കേണ്ടെന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസം നിലക്കലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50 പേരെ അറസ്റ്റ് ചെയ്തു. പതിനാലോളം കേസുകള്‍ ഇവരുടെ മേല്‍ ചുമത്തിയിട്ടുണ്ട്.

Full View
Tags:    

Similar News