അപകടത്തില്‍പെട്ട വാഹനമോടിച്ചത് ഡ്രൈവറെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ

കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ ഇറങ്ങിയതിനുശേഷം ഒന്നും ഓര്‍മ ഇല്ല എന്നായിരുന്നു ഡ്രൈവറുടെ മൊഴി. ബാലഭാസ്‌കറായിരുന്നു വാഹനമോടിച്ചെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

Update: 2018-11-03 15:15 GMT

വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനമോടിച്ചത് ഡ്രൈവര്‍ തന്നെയെന്ന് മൊഴി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോലീസിന് മൊഴി നല്‍കിയത്. ബാലഭാസ്‌കര്‍ പിന്‍സീറ്റിലും താനും മകളും മുന്‍സീറ്റിലുമാണ് യാത്ര ചെയ്തതെന്നും ലക്ഷ്മി മൊഴി നല്‍കി.

ബാലഭാസ്‌കര്‍ മരണത്തിനിടയായ അപകടം നടന്നതു മുതല്‍ വാഹനമോടിച്ചത് ആരാണെന്നതില്‍ അവ്യക്തത നിലനിന്നിരുന്നു. കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ ഇറങ്ങിയതിനുശേഷം ഒന്നും ഓര്‍മ ഇല്ല എന്നായിരുന്നു ഡ്രൈവറുടെ മൊഴി. ബാലഭാസ്‌കറായിരുന്നു വാഹനമോടിച്ചെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ലക്ഷ്മിയുടെ മൊഴിയിലൂടെയാണ് സംബന്ധിച്ച് വ്യക്തത വന്നത്.

Advertising
Advertising

Full View

ഡ്രൈവറാണ് വാഹനമോടിച്ചതെന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുപ്പില്‍ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയുടെ മൊഴിയെടുപ്പ് കൂടി പൂര്‍ത്തിയായതോടെ അന്വേഷണം അവസാനഘട്ടത്തിലായെന്നാണ് പോലീസ് നല്‍കുന്ന വിവരം. മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം അവസാനിപ്പിക്കുക.

പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ പള്ളിപ്പുറത്തിന് അടുത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. സാരമായി പരിക്കേറ്റ ലക്ഷ്മി അടുത്തിടെയാണ് ആശുപത്രി വിട്ടത്.

Tags:    

Similar News