ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയില്‍; 3കിലോ കഞ്ചാവ് പിടികൂടി

അടുത്ത കാലത്തായി ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കടത്തുന്നത്.

Update: 2018-11-08 05:03 GMT

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയില്‍. കോഴിക്കോട് നാദാപുരത്ത് വച്ചാണ് രണ്ട് പേര്‍ പൊലീസ് പിടിയിലായത്. നാദാപുരം കായാപ്പ സ്വദേശി മണികണ്ഠന്‍, തൃശൂര്‍ സ്വദേശി വിഷ്ണു എന്നിവരെ പൊലീസ് അ‌‌റസ്റ്റ് ചെയ്തു.

അടുത്ത കാലത്തായി ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കടത്തുന്നത്. ഇതിനാല്‍ അധികപേരെയും പിടികൂടാന്‍ കഴിയാറില്ല. വടകര റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്തുന്ന രണ്ടു പേരെ പിടികൂടിയത്. മണികണ്ഠന്‍, വിഷ്ണു എന്നിവരില്‍ നിന്നായി 3കിലോ കഞ്ചാവ് പിടികൂടി.

ജില്ലാ ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡും, നാദാപുരം പൊലീസും ട്രെയിനില്‍ വച്ചാണ് കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പൊലീസും എക്സൈസും പരിശോധനകള്‍ കുടുതല്‍ സജീവമാക്കിയിട്ടുണ്ട്.

Full View
Tags:    

Similar News