നെയ്യാറ്റിന്‍കര കൊലപാതകം;സനലിന്റെ കുടുംബം പ്രത്യക്ഷസമരത്തിലേക്ക്

കൊലപാതകം നടന്ന സ്ഥലത്ത് സനലിന്റെ ഭാര്യ വിജി ഇന്ന് ഉപവാസ സമരം നടത്തും.

Update: 2018-11-13 02:43 GMT

നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകത്തിൽ നീതി തേടി കുടുംബം പ്രത്യക്ഷ സമരത്തിലേക്ക്. കൊലപാതകം നടന്ന സ്ഥലത്ത് സനലിന്റെ ഭാര്യ വിജി ഇന്ന് ഉപവാസ സമരം നടത്തും. കേസില്‍ ഡി.വൈ.എസ്.പി ഹരികുമാറിന്റെ സഹോദരനോട് വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. ഹരികുമാര്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Full View

നെയ്യാറ്റിന്‍കരയില്‍ സനൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഡി.വൈ.എസ്.പിയെ സഹായിച്ച രണ്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. ഇതോടെയാണ് കുടുംബം പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചത്. സനൽ കൊല്ലപ്പെട്ട കൊടങ്ങാവിളയിൽ കുടുംബം ഇന്ന് ഉപവാസം നടത്തും.

Advertising
Advertising

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഉപവാസ സമരത്തില്‍ പങ്കെടുക്കും. അതേസമയം അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഡി.വൈ.എസ്.പി ഹരികുമാര്‍ കര്‍ണാടകയിലേക്ക് കടന്നുവെന്ന സൂചനയും പൊലീസിന് ലഭിച്ചു. ഹരികുമാര്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹരികുമാറിന്റെ സഹോദരനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതി ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ കുടുംബം കോടതിയിലേക്ക്

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് പൊലീസ്

Tags:    

Similar News