കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

ഇപ്പോള്‍ നിലനില്‍ക്കുന്നത് ഹൈക്കോടതിയുടെ ഉത്തരവെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

Update: 2018-11-22 13:36 GMT

കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാജിക്ക് സഭയില്‍ വരാന്‍ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ല. ഇപ്പോള്‍ നിലനില്‍ക്കുന്നത് ഷാജിെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധിയാണെന്നും സ്പീക്കര്‍ മീഡിയവണിനോട് പറഞ്ഞു.

അതേസമയം സ്പീക്കറുടേത് അസ്ഥാനത്തുള്ള പ്രതികരണമാണെന്ന് ഷാജി തുറന്നടിച്ചു. സുപ്രീംകോടതിയുടെ വാക്കാല്‍ വന്ന പരാമര്‍ശങ്ങള്‍ ഉത്തരവായി ലഭിച്ചതിന് ശേഷം മാത്രമേ താന്‍ സഭയില്‍ പ്രവേശിക്കൂവെന്ന് ഷാജി വ്യക്തമാക്കി.

Tags:    

Similar News