ശബരിമലയിലെ പൊലീസ് നടപടികളില്‍ കടുത്ത വിയോജിപ്പുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ 

കുട്ടികള്‍ക്ക് ആവശ്യമായ സൌകര്യങ്ങളില്ലെന്ന് സന്നിധാനം സന്ദര്‍ശിച്ച കമ്മീഷന്‍ വിലയിരുത്തി. 

Update: 2018-11-28 08:07 GMT

ശബരിമലയിലെ പൊലീസ് നടപടികളില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്ത്. കുട്ടികള്‍ക്ക് ആവശ്യമായ സൌകര്യങ്ങളില്ലെന്ന് സന്നിധാനം സന്ദര്‍ശിച്ച കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ ഇത്തരത്തിലൊരു പരാതി ലഭിച്ചില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇന്നും തീർത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വർധനയില്ല.

Full View

ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം പി.ജി ആനന്ദിന്റെ നേതൃത്വത്തിലുള്ളള സംഘമാണ് ശബരിമല സന്ദര്‍ശിച്ചത്. ഇരുമുടി കെട്ടുമായി ദർശനം നടത്തിയ ശേഷം ഇവര്‍ ശബരിമലയിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം മൂലം കുട്ടികള്‍ ബുദ്ധിമുട്ടുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. പൊലീസ് അടക്കം വിവിധ വകുപ്പുകള്‍ക്ക് എതിരെ പരാതി ലഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. ഇത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും.

Advertising
Advertising

കൂടിയാലോചനങ്ങള്‍ക്ക് ശേഷം വിശദമായ റിപോർട്ട് കമ്മീഷന്‍ ചെയര്‍മാന് സംഘം സമർപ്പിക്കും. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരും വരും ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തും. ജസ്റ്റിസുമാരായ സിരിജഗന്‍,പി.ആര്‍ രാമന്‍, ഡി.ജി.പി എ.ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷകര്‍. ശബരിമലയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനം ഹൈക്കോടതി അംഗീകരിച്ചതിന്റെ ഭാഗമാണ് നിരോധനാജ്ഞ ശരി വച്ചതെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം. ഇന്ന് സന്നിധാനത്ത് കാര്യമായ ഭക്ത ജനതിരക്ക് അനുഭവപ്പെട്ടില്ല. ഉച്ചവരേയും 20000ത്തോളം പേരാണ് ദര്‍ശനം നടത്തിയത്.

Tags:    

Similar News