സഹോദരന്റെ കുത്തേറ്റ് 9 വയസ്സുകാരന്‍ മരിച്ചു

ലഹരിക്കടിമയായ സഹോദരന്‍ നബീല്‍ ഇബ്രാഹീം ആണ് അനുജനെ ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.

Update: 2018-12-02 06:02 GMT

പാലക്കാട് ജില്ലയിലെ നടുവട്ടത്ത് സഹോദരന്റെ കുത്തേറ്റ് 9 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഏഴ് വയസ്സുകാരനായ അനുജനും കുത്തേറ്റു. സംഭവത്തില്‍ ജ്യേഷ്ഠന്‍ നബീല്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്.

പാലക്കാട് കൊപ്പം നടുവട്ടം കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിൻറെ മകന്‍ മുഹമ്മദ് ഇബ്രാഹിം ആണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ സഹോദരന്‍ നബീല്‍ ഇബ്രാഹിം ആണ് അനുജനെ ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഉറങ്ങികിടക്കുകയായിരുന്ന അനുജനെ ലഹരിയില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

Full View

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഇബ്രാഹിം വീട്ടില്‍ വച്ചു തന്നെ മരിച്ചതായാണ് സൂചന‍. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് മുഹമ്മദ് ഇബ്രാഹിമിനെ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

പ്രതിയായ നബീലിനെ വളാഞ്ചേരി പൊലീസ് ആശുപത്രി പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത് കൊപ്പം പൊലീസിന് കൈമാറി. അനുജന്‍ അഹമ്മദിനെയും നബീല്‍ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് നടക്കാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയാണ് നബീല്‍ ഇബ്രാഹിം.

Tags:    

Similar News