ശബരിമല; യുഡിഎഫ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സായാഹ്ന ധര്‍ണ ഇന്ന്
Update: 2018-12-05 04:30 GMT
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാരിന്‍റെ നിലപാടിനെതിരെ യുഡിഎഫ് ഇന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ നടത്തും. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ വീഴ്ച, ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി.ജലീലിന്റെ രാജി എന്നിവയാണ് ധര്‍ണയില്‍ ഉന്നയിക്കുന്ന മറ്റു മുദ്രാവാക്യങ്ങള്‍. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിര്വഹിക്കും.