ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി
കെ.പി ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്ന് കടകംപള്ളി ആരോപിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിരോധനാജ്ഞ പിന്‍വലിക്കില്ലെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹം നാലാംദിവസവും തുടരുകയാണ്.
ചോദ്യോത്തരവേളയില്‍ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വന്നത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കെ.പി ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്ന് കടകംപള്ളി ആരോപിച്ചു.
സാമൂഹ്യവിരുദ്ധര്‍ക്കെതിരെയാണ് നിരോധനാജ്ഞ. ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്വം നിറവേറ്റണ്ടവരാണ് തന്ത്രിമാരെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാരം നാലാംദിവസവും തുടരുകയാണ്. സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. നാളെയോടെ സമര അവസാനിക്കുമെന്നാണ് സൂചന. അതേസമയം കെ.ടി ജലീലിനെ പ്രതിപക്ഷം സഭയില്‍ ഇന്നും ബഹിഷ്കരിച്ചു.