കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന ചടങ്ങ് യു.ഡി.എഫും ബി.ജെ.പിയും ബഹിഷ്കരിച്ചു

മുന്‍ മുഖ്യമന്ത്രിമാരായഉമ്മന്‍ ചാണ്ടിയേയും വി.എസ് അച്യുതാനന്ദനേയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് ബഹിഷ്കരണം. 

Update: 2018-12-09 08:18 GMT

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും യു.ഡി.എഫും ബി.ജെ.പിയും വിട്ടുനിന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയേയും വി.എസ് അച്യുതാനന്ദനേയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് ബഹിഷ്കരണം. നേരത്തെ പരീക്ഷണ പറക്കല്‍ ഉദ്ഘാടനം നടത്തിയ യു.ഡി.എഫിനെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വിമര്‍ശിച്ചു.

Full View

കണ്ണൂര്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്ത വി.എസ് അച്യുതാനന്ദനേയും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് അല്‍പ്പത്തരമാണെന്ന് കുറ്റപ്പെടുത്തിയാണ് യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചത്. എന്നാല്‍ എയര്‍ഫോഴ്സ് വിമാനം പറത്തി പരീക്ഷണപ്പറക്കല്‍ നടത്തിയ യുഡിഎഫ് സര്‍ക്കാറിനെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു.

ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കുന്ന പ്ലക്കാര്‍ഡുകളുമായി ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ ചിലരും വിമാനത്താവളത്തിലെത്തിയിരുന്നു.

Tags:    

Similar News