ബിനാലെക്ക് മികച്ച പ്രതികരണം
സ്ത്രീപക്ഷ ബിനാലെയാണ് ഇത്തവണത്തേതെന്ന പ്രത്യേകത കൂടിയുണ്ട്.
Update: 2018-12-15 02:37 GMT
കേരളത്തിന്റെ കലാവിരുന്നായ കൊച്ചി മുസിരിസ് ബിനാലെയില്‍ വിദേശികളടക്കമുള്ള സന്ദര്‍ശകരുടെ തിരക്ക്. ലോക പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന ബിനാലെയ്ക്ക് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അന്താരാഷ്ട്ര നിലവാരം പുലര്ത്തുന്ന സ്യഷ്ടികളാണ് ബിനാലെയില്‍ പലതും. ഒരു കലാപ്രദര്‍ശനം എന്നതിലുപരിയായ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക കൂടിയാണ് ഈ കലാവിരുന്നിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീപക്ഷ ബിനാലെയാണ് ഇത്തവണത്തേതെന്ന പ്രത്യേകത കൂടിയുണ്ട്.
കുടുംബത്തോടൊപ്പമെത്തി കൊച്ചി കായലിന്റെ സൗന്ദര്യത്തിനൊപ്പം കലാസ്വാദനവും സാധ്യമാക്കുന്നതാണ് നാലാം ലക്കം ബിനാലെയെന്ന സന്ദര്‍ശകര്‍ പറയുന്നു. കലയെ കൂടുതല്‍ അടുത്തറിയാനെത്തുന്നവര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ബിനാലെ മാര്‍ച്ച് 29 വരെയാണ് നടക്കുന്നത്.