കോടിക്കണക്കിന് രൂപയുടെ ഓഹരി തട്ടിപ്പ്; വഞ്ചിതരായത് കമ്പനി മാനേജ്മെന്റിന്റെ വ്യാജ വാഗ്ദാനത്തില്‍

തൃശൂര്‍ കുന്ദംകുളം കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഓഹരി തട്ടിപ്പില്‍ കൂടുതല്‍ പേരും വഞ്ചിതരായത് കമ്പനി മാനേജ്മെന്റിന്റെ വ്യാജ വാഗ്ദാനത്തില്‍ കുടുങ്ങി.

Update: 2018-12-18 06:35 GMT

തൃശൂര്‍ കുന്ദംകുളം കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഓഹരി തട്ടിപ്പില്‍ കൂടുതല്‍ പേരും വഞ്ചിതരായത് കമ്പനി മാനേജ്മെന്റിന്റെ വ്യാജ വാഗ്ദാനത്തില്‍ കുടുങ്ങി. വാര്‍ഷിക പൊതുയോഗങ്ങളിലെ കമ്പനി ചെയര്‍മാന്‍ ലാഭവിഹിതം വാഗ്ദാനം നല്‍കുന്നതിന്‍റെ വീഡിയോ ക്ലിപ് മീഡിയവണിന് ലഭിച്ചു. ഓഹരി വിലയും ലാഭവിഹിതവും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് നിയമലംഘനമാണെന്നിരിക്കെയാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം.

ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട ഏത് വിലയുമായും ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ നിയമ പരമായ മുന്നറിയിപ്പാണിത്. ഇത് നിലനില്‍ക്കെയാണ് ഓഹരിവിലയുമായി ബന്ധപ്പെട്ട് ഓഹരി ഉടമകള്‍ക്ക് കമ്പനി മാനേജ്മെന്റിന്റെ ഉറപ്പും വാഗ്ദാനവും. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലെ ചെയര്‍മാന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത്, പതിനെട്ട് ശതമാനം ലാഭ വിഹിതം. ഇതിനൊപ്പം എപ്പോള്‍ വേണമെങ്കിലും ഓഹരികള്‍ കൈമാറി പണമാക്കാനുള്ള സൌകര്യവും. ചെയര്‍മാന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ഓഹരികള്‍ വാങ്ങിയവര്‍ ഏറെ.

Full View

2300 ഓളം ഓഹരി ഉടമകളുള്ളതില്‍ 120 പേര്‍ മാത്രമാണ് കോടതിയെ സമീപിച്ചത്. നേരത്തെ ചില ഓഹരി ഉടമകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. കേസെടുക്കാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ് പോലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു. ഇവരുള്‍പ്പെടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Tags:    

Similar News