ഐ.ഒ.സി ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുന്നു

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മലബാറിലെ നാലു ജില്ലകളിലെ ഐ.ഒ.സി പമ്പുകള്‍ ഇന്ധനമില്ലാത്ത സ്ഥിതിയിലായി

Update: 2018-12-21 03:50 GMT

ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തുന്ന സമരം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മലബാറിലെ നാലു ജില്ലകളിലെ ഐ.ഒ.സി പമ്പുകള്‍ ഇന്ധനമില്ലാത്ത സ്ഥിതിയിലായി.

Full View

വേതനപരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. മാനേജ്മെന്റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ജീവനക്കാരുടെ യോഗം തീരുമാനിച്ചു. മാനേജ്മെന്റിന്റേത് നിഷേധാത്മക നിലപാടാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

സമരം ഐ.ഒ.സിയുടെ കേരളത്തിലെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന് പുറമേ ഹിന്ദു സ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്.സമരം സമരം മൂന്ന് ദിവസം നീണ്ടതോടെ മലപ്പുറം,കോഴിക്കോട് ,വയനാട് കണ്ണൂര്‍ ജില്ലകളിലെ ഐ.ഒ.സി പമ്പുകളിലെ ഇന്ധനം തീര്‍ന്നിരിക്കുകയാണ്.

Tags:    

Similar News