ക്രിസ്മസ് ദിനത്തിലും സനലിന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരത്തില്‍

സമരം 16 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ക്രിസ്മസ് ദിവസത്തിലെ സമരം .

Update: 2018-12-25 07:53 GMT

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം ക്രിസ്മസ് ദിനത്തിൽ പട്ടിണിസമരത്തിൽ. സെക്രട്ടേറിയേറ്റ് നടയിലെ സമരപ്പന്തലിലാണ് സനലിന്റെ കുടുംബം പട്ടിണി കിടക്കുന്നത്.

ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന് വനിതാ വികസന കോർപറേഷനിൽ നിന്നെടുത്ത തുക നല്‍കുമെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. പട്ടിണി സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയപ്പോഴാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി തന്റെ സഹായം പ്രഖ്യാപിച്ചത്.

സനലിന്റെ കുടുംബത്തിന് ഈ സഹായം ആശ്വാസം പകർന്നു. ഒന്നാം തീയതി വഞ്ചനാ മതിൽ തീർക്കും. അന്ന് സനലിന്റെ മാതാവ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ധനസഹായവും സർക്കാർ ജോലിയും ലഭിക്കും വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

Full View
Tags:    

Similar News