ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന നിലപാട് ആവര്‍ത്തിച്ച് ബിന്ദുവും കനകദുര്‍ഗയും; പൊലീസ് പ്രതിസന്ധിയില്‍

ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ഇവരെ മല കയറാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമം.

Update: 2018-12-25 02:56 GMT

ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന നിലപാട് ബിന്ദുവും കനക ദുർഗയും ആവർത്തിച്ചതോടെ പൊലീസ് പ്രതിസന്ധിയിൽ. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ഇവരെ മല കയറാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമം. അതേ സമയം ബിന്ദുവിനെയും കനക ദുർഗയെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു.

Full View

ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ബിന്ദുവിനും കനക ദുർഗയ്ക്കും ശബരിമല ദർശനം നടത്താൻ സാധിക്കാതിരുന്നത്. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്മിറ്റ് ചെയ്തത്. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ മാർ അറിയിച്ചതോടെ വീണ്ടും ദർശനത്തിനായി ശബരിമല കയറണമെന്ന നിലപാടിൽ ബിന്ദുവും കനക ദുർഗയും ഉറച്ചു നിന്നു. ഇക്കാര്യം കോട്ടയം ഡി.വൈ.എസ്.പി.യെ അറിയിക്കുകയും ചെയ്തു. ഇവർ നിലപാട് ആവർത്തിച്ചതോടെ പൊലീസ് കൂടുതൽ പ്രതിസന്ധിയിലായി.

Advertising
Advertising

വിഷയം പൊലീസ് മേധാവിയുമായി കോട്ടയം എസ്.പി ചർച്ച ചെയ്തു. എന്നാൽ ശബരിമലയിലെ നിലവിലെ സാഹചര്യത്തിൽ വീണ്ടും ഇവർക്ക് മല കയറുന്നതിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഹൈക്കോടതി നിയമിച്ച നീരീക്ഷണ സമിതിയുടെയും സർക്കാരിന്റെയും അഭിപ്രായം തേടാനും സാധ്യതയുണ്ട്.

ഇവരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും പൊലീസിന്റെ അന്തിമ നീക്കമുണ്ടാകുക. എന്നാൽ ശബരിമലയിലെ തിരക്കും സുരക്ഷാ പ്രശ്നങ്ങളും ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന.

ये भी पà¥�ें- മല കയറാനായില്ല; പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി

Tags:    

Similar News