വനിത മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം

സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷ ജിഷ്ണ പ്രസാദാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വനിത മതിലില്‍ പങ്കെടുപ്പിക്കരുതെന്ന്..

Update: 2018-12-29 03:46 GMT

വനിത മതിലില്‍ ഒരു ലക്ഷം പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാന്‍ ബാലസംഘത്തിന്റെ തീരുമാനം. സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷ ജിഷ്ണ പ്രസാദാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വനിത മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ബാലസംഘത്തിന്റെ തീരുമാനം. മന്ത്രി ഇ.പി ജയരാജന്റെ സാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

വനിത മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും എന്നാല്‍ ‍പങ്കെടുക്കാനെത്തുന്നവരെ തടയേണ്ടതില്ലെന്നുമാണ് സി.പി.എം തീരുമാനമെങ്കിലും ഒരു ലക്ഷം കുട്ടികളെ വനിത മതിലിന്റെ ഭാഗമാക്കാനാണ് ബാലസംഘം അഞ്ചാം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും ചിലവായ തുക എത്രയെന്ന് ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Full View

അതേസമയം സമ്മേളനത്തിന്റെ ഉദ്ഘാടകനായെത്തിയ മന്ത്രി ഇ.പി ജയരാജന്‍ വനിത മതില്‍ സംബന്ധിച്ച് പരാമര്‍ശം നടത്തിയില്ല. ശബരിമല അയ്യപ്പ സന്നിധിയില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും ജനങ്ങളുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News