നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 25 മുതല്‍

സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകാകും. മൂന്ന് ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കും

Update: 2019-01-05 10:09 GMT

നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 25ന് തുടങ്ങാന്‍ ധാരണ. ബജറ്റ് അവതരണം ജനുവരി 31നാണ് തീരുമാനിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകാകും. മൂന്ന് ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കും.

ഫെബ്രുവരി ഏഴിന് നിര്‍ത്തിവെക്കുന്ന സഭാ സമ്മേളനം 22 മുതല്‍ വീണ്ടും ചേരാനും ധാരണ ആയിട്ടുണ്ട്. വരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News