കരിമണല്‍ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സി.പി.ഐ

സമരം ഹൈജാക്ക് ചെയ്യാന്‍ ആരേയും അനുവദിക്കില്ല. 

Update: 2019-01-12 06:34 GMT

ആലപ്പാട് കരിമണല്‍ സമരത്തിന് എതിരെ നടക്കുന്ന സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം ഹൈജാക്ക് ചെയ്യാന്‍ ആരേയും അനുവദിക്കില്ല. സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ വൈകിയിട്ടില്ല. ഒരു സമരം തുടങ്ങുമ്പോഴേക്കും ചര്‍ച്ച ചെയ്യണമെന്ന് എവിടേയും പറഞ്ഞിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നം ഗൌരവമുള്ളതാണെന്നും കാനം കോഴിക്കോട് പറഞ്ഞു.

Tags:    

Similar News