കെ.എസ്.ആര്‍.ടി.സി എം പാനല്‍ നിയമത്തിനെതിരെ പി.എസ്.സി

നിയമം നിലവിലുള്ളപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് തെറ്റാണെന്നാണ് പി.എസ്.സി

Update: 2019-01-21 08:13 GMT

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ പി.എസ്.സിയുടെ വിശദീകരണം. നിയമം നിലവിലുള്ളപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് തെറ്റാണെന്നാണ് പി.എസ്.സി കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പിന്‍വാതില്‍ വഴിയുള്ള നിയമനം നിലനില്‍ക്കില്ലെന്ന് പി.എസ്.സി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. വ്യക്തമായ നിയമങ്ങള്‍ നിയമനം സംബന്ധിച്ച് നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പിന്‍വാതില്‍ വഴിയുള്ള നിയമനം തെറ്റാണ്. അത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും പി.എസ്.സി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertising
Advertising

കോപറേഷനുകളില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുകയും പിന്നീടവരെ സ്ഥിരപെടുത്തുകയും ചെയ്യുന്നു. ഇത് സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസരം നിഷേധിക്കലാണെന്നും പി.എസ്.സി കോടതിയെ അറിയിച്ചു.

2010ല്‍ റിസര്‍വ് കണ്ടക്ടര്‍ തസ്‌കിതകയിലേക്ക് പി.എസ്.സി വിജ്ഞാപനം ഇറക്കിയിരുന്നു. 2012 എഴുത്ത് പരീക്ഷയും നടത്തി. 2013 ല റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിന് ലിസ്റ്റില്‍ 36468 ഉദ്യോഗാര്‍ത്ഥികളുണ്ടായിരുന്നു. 9378 ഒഴിവുകളായിരുന്നു അന്ന് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചത് 3808 ഒഴിവുകളാണുള്ളതെന്നാണ്. 1257 എന്‍.ജെ.ഡി ഒഴിവും 2551 പുതിയ തസ്തികയും. 9000 ഒഴിവുകളുണ്ടായത് 3808 ആക്കി ചുരുക്കിയതില്‍ പി.എസ്.സിയുടെ അതൃപ്തി കെ.എസ്.ആര്‍.ടി.സിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. എം പാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജിയിലാണ് പി.എസ്.സിയുടെ വിശദീകരണം. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി.

Tags:    

Similar News