സവര്‍ണ്ണരുടെ ഐക്യമായിരുന്നു അയ്യപ്പ സംഗമമെന്ന് വെള്ളാപ്പള്ളി

അയ്യപ്പന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയം കണിക്കുകയായിരുന്നുവെന്നും ശബരിമലവിഷയത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-01-21 07:13 GMT

ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പ ഭക്തസംഗമത്തെ രൂക്ഷമായി വമര്‍ശിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. സവര്‍ണ്ണരുടെ ഐക്യം മാത്രമാണ് അയ്യപ്പ സംഗമത്തില്‍ കണ്ടത്. പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്നും പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Full View

കോട്ടയം ഏറ്റുമാനൂരില്‍ നടന്ന ഗുരുദേവക്ഷേത്ര സമര്‍പ്പണ ചടങ്ങിനെത്തിയപ്പോഴാണ് ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമത്തിനെതിരെ വെള്ളപ്പള്ളി നടേശന്‍ ആഞ്ഞടിച്ചത്. അയ്യപ്പന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയം കണിക്കുകയായിരുന്നുവെന്നും ശബരിമലവിഷയത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ചില ഉദ്യോഗസ്ഥരുടെ ഉപദേശമാണ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നത്. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ പത്ത് തവണയെങ്കിലും പരിശോധിച്ച ശേഷമേ സര്‍ക്കാര്‍ നടപ്പാക്കാവൂ എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News