മലബാറിന് പുറത്തുള്ളവര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥികളായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ്
പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യമായി പ്രമേയം അവതരിപ്പിക്കുന്നത് കെ.പി.സി.സി അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി
വയനാട് മണ്ഡലത്തില്‍ മലബാറില്‍ നിന്ന് പുറത്തുള്ളവര്‍ സ്ഥാനാര്‍ഥികളായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യമായി പ്രമേയം അവതരിപ്പിക്കുന്നത് കെ.പി.സി.സി അംഗീകരിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാനുള്ള വേദിയുണ്ടെന്നും മുല്ലപ്പള്ളി വയനാട്ടില്‍ പറഞ്ഞു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ കോഴിക്കോട് ഡി.സി.സി തള്ളിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും നിലപാട് സ്വീകരിക്കാറുണ്ടെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഇന്നലെ പ്രതികരിച്ചത്.
ये à¤à¥€ पà¥�ें- ‘’തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം ട്രെയിന്‍ കയറി എത്തുന്ന നേതാക്കളെ വയനാടിന് ആവശ്യമില്ല’’: യൂത്ത് കോണ്‍ഗ്രസ് പ്രമേയം
ये à¤à¥€ पà¥�ें- മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വയനാട്ടില്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയം തെറ്റാണെന്ന് പറയാനാവില്ല: ടി. സിദ്ദീഖ്
വയനാട് ലോക്സഭാ സീറ്റില്‍ മലബാറിന് പുറത്തുള്ള സ്ഥാനാര്‍ഥി വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയം. യൂത്ത് കോണ്‍ഗ്രസ് ആവശ്യം അവഗണിച്ചാല്‍ വയനാട്ടിലെ ഫലം മറിച്ചാകുമെന്നും പ്രമേയത്തിലുണ്ട്. എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത വയനാട് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് കെ. അജ്മല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മലബാറിലെ നേതാക്കളെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.